കേരളം

കല്യാണത്തിനും പ്രാര്‍ത്ഥനയ്ക്കും പത്തുപേരില്‍ കൂടുതല്‍ വേണ്ട; ആലപ്പുഴയില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ച് വിവാഹം നടത്തിയതിന് എതിരെ ക്രിമിനല്‍ കേസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ പത്തുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കല്യാണത്തിനും പ്രാര്‍ത്ഥനയ്ക്കും പത്തുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നാണ് ഉത്തരവ്.

കോവിഡ് ജാഗ്രത നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയ ആലപ്പുഴ സ്വദേശിക്ക് എതിരെ കേസെടുത്തു. വധുവിന്റെ അച്ഛന് എതിരെയാണ് ക്രിമിനല്‍ കേസെടുത്തത്. കഴിഞ്ഞ പതിനഞ്ചിനാണ് ആലപ്പുഴ പവര്‍ ഹൗസ് വാര്‍ഡിലെ ആറാട്ടുവഴിയിലുള്ള ഷമീര്‍ അഹമ്മദിന്റെ മകളുടെ വിവാഹം നടത്തിയത്. ആലപ്പുഴ ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. 

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആള്‍ക്കൂട്ടം ഒഴിവാക്കണെം എന്ന്് ആരോഗ്യ വകുപ്പ് കുടുംബത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തഹസില്‍ദാര്‍ നേരിട്ടെത്തിയാണ് കുടുംബത്തിന് നോട്ടീസ് നല്‍കിയത്. 

എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ഇതേത്തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ അനുവദിയോടു കൂടി ആലപ്പുഴ പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ