കേരളം

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുല്ലുവില, പളളിയില്‍ നാല്‍പ്പത് മണിക്കൂര്‍ നീളുന്ന ആരാധന; പ്രധാന പുരോഹിതന്‍ അടക്കം എട്ടുപേര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒല്ലൂര്‍ സെന്റ് ഫൊറോന പളളിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആരാധന നടത്തിയതിന് കേസ്. പ്രധാന പുരോഹിതന്‍ അടക്കം എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

നാല്‍പ്പത് മണിക്കൂര്‍ നീളുന്ന ആരാധന നടത്തിയതിനാണ് നടപടി. 50 ലധികം ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നിലനില്‍ക്കേയാണ്, മണിക്കൂറുകള്‍ നീണ്ട ആരാധന നടത്തിയത്. നിത്യാരാധനയില്‍ നിരവധിപ്പേരാണ് പങ്കെടുത്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആരാധന നിര്‍ത്തിവെയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്നായിരുന്നു പ്രധാന പുരോഹിതന്‍ അടക്കമുളളവര്‍ക്ക് എതിരെ കേസെടുത്തത്.

മാര്‍ഗനിര്‍ദേശം ലംഘിച്ച് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തിയ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവു തീണ്ടല്‍ ഉള്‍പ്പെടെയുളള പ്രധാന ചടങ്ങുകള്‍. ഇതില്‍ നിയന്ത്രണം ലംഘിച്ച് ഭക്തര്‍ ഒത്തുകൂടാനുളള സാധ്യത മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ