കേരളം

സംസ്ഥാനത്ത് ലോട്ടറിവില്‍പ്പനയും നറുക്കെടുപ്പും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് നിര്‍ത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്നുമുതല്‍ നടത്തും. ഏപ്രില്‍ ഒന്നു മുതല്‍ 14 വരെയായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചത്. വില്‍പ്പന ശാലകളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ മാര്‍ച്ച് 31 വരെയുളള ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. സമ്മര്‍ ബമ്പര്‍ ഉള്‍പ്പെടെയുളള ലോട്ടറി ടിക്കറ്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പലതും വിറ്റുപോയ പശ്ചാത്തലത്തില്‍ ഇതിന്റെ നറുക്കെടുപ്പ് നടത്താതിരിക്കാന്‍ സര്‍ക്കാരിന് ആവില്ല. അതുകൊണ്ട് ഇവയുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്നുമുതല്‍ നടത്തുന്നവിധമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ നടക്കേണ്ട നറുക്കെടുപ്പുകളുടെ ടിക്കറ്റുകളുടെ വില്‍പ്പനയാണ് നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ പ്രതിദിന ലോട്ടറികളും വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ