കേരളം

എറണാകുളം മെഡിക്കല്‍ കോളജ് ഇനി മുതല്‍ കോവിഡ് ചികിത്സാ കേന്ദ്രം; അടിയന്തര ഒ പി, ഡയാലിസിസ് എന്നിവ പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജ് ഇനി മുതല്‍ ജില്ലയിലെ കോവിഡ് 19 ചികിത്സ കേന്ദ്രമാക്കി മാറ്റുവാന്‍ തീരുമാനമായി. മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ അടിയന്തിര ഒ പി വിഭാഗവും, ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടതാണ്. 

ഒ പി യില്‍ നിലവില്‍ ചികിത്സ തേടിയിരുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തെ തുടര്‍ ചികിത്സയ്ക്കായി ആശ്രയിക്കേണ്ടതാണ്. മെഡിക്കല്‍ കോളജിലെ ചികിത്സാ സംവിധാനങ്ങള്‍ കോവിഡ് രോഗബാധയുള്ളവര്‍ക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് മാറ്റങ്ങളെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റുവാനുള്ള നിര്‍ദേശം മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്