കേരളം

തേനിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് തൊഴിലാളികള്‍ വെന്തുമരിച്ചു; അപകടം കോവിഡ് നിയന്ത്രണം മറികടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: തേനിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് തമിഴ്‌നാട് തോട്ടം തൊഴിലാളികള്‍ മരിച്ചു. തേനി രാശിങ്കാപുരത്ത് ഉണ്ടായ കാട്ടുതീയില്‍പ്പെട്ടാണ് ഇവര്‍ക്ക് ദാരുണാന്ത്യം  സംഭവിച്ചത്‌. കോവിഡ് യാത്രാവിലക്കിനെത്തുടര്‍ന്ന് കാട്ടുവഴിയിലൂടെ തേനിയിലേക്ക് പോകവെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു.

ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍ അകപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് പോയത്.ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്. 

അപടത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും തീയണയ്ക്കാനുമുള്ള ശ്രമം പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് തുടരുകയാണ്. തീയലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്‌റ്റേഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിയന്ത്രണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പോലും പൂപ്പാറയിലെ തേയിലത്തോട്ടത്തിലേക്ക് സമാന്തരമായ പാതയിലൂടെ നിരവധി പേര്‍ ജോലിക്കെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ