കേരളം

കോവിഡ് പ്രതിരോധം ശക്തമാക്കി സര്‍ക്കാര്‍; സെക്രട്ടേറിയറ്റില്‍ മുഴുവന്‍ സമയ വാര്‍ റൂം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികള്‍  നിരീക്ഷിക്കാന്‍ മുഴുവന്‍ സമയ വാര്‍ റൂം തുറന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുക. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി.

24 മണിക്കൂറും വാര്‍ റൂം പ്രവര്‍ത്തിക്കും. മറ്റ് 5 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഷിഫ്റ്റ് അടിസ്ഥാനനത്തില്‍ ചുമതല നല്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാര്‍ റൂം തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
 

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്