കേരളം

നൂലില്ലാത്ത തയ്യല്‍ മെഷീനില്‍ മാസ്‌ക് നിര്‍മ്മിക്കുന്ന ചിത്രം; ട്രോളന്‍മാര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന് ശശികല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍മ്മിച്ച  ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതിന് എതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. 

'കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവര്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ Link അഥവാ സ്‌ക്രീന്‍ ഷോട്ട് ഇവ ഒന്നു നല്‍കി സഹായിക്കണം.'- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശശികല നൂലില്ലാത്ത തയ്യല്‍ മെഷീന് മുന്നിലിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക പരിഹാസവും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. സന്ദീപാനന്ദഗിരി ഉള്‍പ്പെടെയുള്ളവര്‍ ട്രോളുകളുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിന് മറുപടിയുമായി നൂലുള്ള യഥാര്‍ത്ഥ ചിത്രവുമായി ശശികലയെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേസ് കൊടുക്കുമെന്ന് ശശികല വ്യക്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ