കേരളം

കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം ആവശ്യപ്പെട്ടു; കോവിഡിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ല, ഇനിയുള്ള ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19ന്റെ സാമൂഹിക വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരുന്ന ആഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും കേരളത്തിന്റെ ചികിത്സാ നടപടികളുടെ മാതൃക കേന്ദ്രം തേടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിദേശത്ത് നിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റൈന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍ നിന്നുള്ളവരുടെ വരവ് മൂലമാണെന്നും മന്ത്രി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 126ആയി. വ്യാഴാഴ്ച പത്തൊന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ കണ്ണൂര്‍ ജില്ലയിലും, കാസര്‍കോട് മലപ്പുറം എന്നിടങ്ങളില്‍ 3പേര്‍ വീതവും തൃശൂരില്‍ 2, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ