കേരളം

സര്‍വകലാശാലകളിലെ പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും (സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെ) പരീക്ഷകളും മാറ്റിവച്ചു. ക്യാമ്പ് മുഖേനയുള്ള മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ചിട്ടുണ്ട്.  ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്ത്രവിറക്കിയത്. മാര്‍ച്ച് 21 മുതലുള്ള 31 വരെ പരീക്ഷകള്‍ മാറ്റിവെച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. 

അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 126ആയി. വ്യാഴാഴ്ച പത്തൊന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ കണ്ണൂര്‍ ജില്ലയിലും, കാസര്‍കോട് മലപ്പുറം എന്നിടങ്ങളില്‍ 3പേര്‍ വീതവും തൃശൂരില്‍ 2, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു