കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ നൽകും; ജീവനക്കാരുടെ കുടുംബങ്ങൾക്കും സഹായം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കൊറോണ വൈറസ്  വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ച് കോടി രൂപ  നല്‍കും. നേരത്തെ എംഎ യൂസഫലി പത്ത് കോടി സഹായം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രവി പിള്ളയും സഹായവുമായി രം​ഗത്തെത്തിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്നതിനൊപ്പം ആർപി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും  സാമ്പത്തിക സഹായം എത്തിക്കും. ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റലിയിലും സ്‌പെയിനിലുമുള്ള സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹായം നൽകുമെന്ന് രവി പിള്ള വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്