കേരളം

തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്; അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് മന്ത്രി സുനില്‍ കുമാര്‍, ഇറക്കിവിടുന്നവരെ രാജ്യദ്രോഹികളായി കാണേണ്ടിവരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ ഉത്തരവാദികളായിരിക്കും. ആദ്യ നടപടി ഇവര്‍ക്കെതിരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു തൊഴിലാളിയും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവര്‍ക്കുമുള്ള ഭക്ഷണവും താമസവും സര്‍ക്കാര്‍ നല്‍കും. കോവിഡിന്റെ കാലം കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് 45855 അതിഥി തൊഴിലാളാണ് ഉള്ളതെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണകക്ക്. എന്നാല്‍ കൃത്യമായ രേഖകള്‍ നല്‍കാത്ത എണ്ണായിരത്തില്‍ അധികം ആളുകളുണ്ടെന്നാണ് നിഗമനം. ഇവരെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ബേസിക് ഡേറ്റ തയ്യറാക്കും. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് രാജ്യദ്രോഹക്കുറ്റമായി കാണേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി