കേരളം

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് 45കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ലോക്ക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടയം ചങ്ങനാശേരിയില്‍ 45 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.

ചങ്ങനാശേരി പൂവം സ്വദേശിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത