കേരളം

കോവിഡ് മാനസിക സമ്മര്‍ദ്ദം : കൗണ്‍സലിങ്ങ് ആവശ്യമുണ്ടോ, മെഡിക്കല്‍ സഹായം വേണോ, എല്ലാം ഇനി ഒറ്റ ക്ലിക്കില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ വീട്ടിനകത്തു തന്നെ കഴിയേണ്ട സ്ഥിതിയിലാണ്. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. 

ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങളാണ് കോവിഡ് 19 ജനങ്ങള്‍ക്ക് നല്‍കിയത്. ഈ അടച്ചു പൂട്ടിയിരിക്കല്‍ പലരിലും മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാന്‍ സൗകര്യമൊരുക്കി എറണാകുളം ജില്ലാ ഭരണകൂടം. മാനസിക സമ്മര്‍ദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ച് വിദഗ്ധര്‍ വിളിക്കാനാണ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിനായാണ് എറണാകുളം ജില്ല ഭരണകൂടം ഞായറാഴ്ച ലോഞ്ച് ചെയ്ത http://coronahelpdeskekm.deienami.com/ എന്ന വെബ് ആപ്പ് സാധ്യമാക്കിയിരിക്കുന്നത്.

മാനസിക സമ്മര്‍ദം മാത്രമല്ല വീടുകളില്‍ ആരുമറിയാതെ പോവുന്ന ഗാര്‍ഹിക പീഡനവും, മെഡിക്കല്‍ ഉപദേശങ്ങളും ആംബുലന്‍സ് സേവനവും കൗണ്‍സിലിങ്ങുമെല്ലാം ഈ വെബ് ആപ്പിലൂടെ സാധ്യമാവുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. 

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡേവിസ് തോമസ് എന്ന യുവ എഞ്ചിനീയറും സംഘവുമാണ് ഈ വെബ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സഹായമാവശ്യമുള്ളവരെ അത് നല്‍കാന്‍ സാധിക്കുന്നവരിലേക്ക് എത്തിക്കുക എന്ന തരത്തിലാണ് വെബ് ആപ്പിന്റെ നിര്‍മാണം.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിന് ലളിതമാണ് വെബ് ആപ്പിന്റെ പ്രവര്‍ത്തനം. #coronahelpdeskekm എന്ന വെബ്‌സൈറ്റിന്റെ ആമുഖത്തില്‍ തന്നെ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന വിവരവും നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പറും പേരും രേഖപ്പെടുത്തിയാല്‍ ഏതു വിഭാഗത്തിലുള്ള സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കണം. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് തിരികെ വിളിയെത്തും..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി