കേരളം

വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം, കുറിപ്പടി വൈറൽ; ഡോക്ടറുടെ തമാശ കാര്യമായി, ഒടുവിൽ മാപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യം നിര്‍ദ്ദേശിച്ച ഡോക്ടറുടെ കുറിപ്പടി വൈറലായതിന് പിന്നാലെ സംഭവത്തിൽ കേസെടുക്കണമെന്ന് എക്സൈസിന്റെ നിർദേശം. കുറിപ്പടി വാട്സാപ്പിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്താണ് മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച കുറിപ്പടി പങ്കുവച്ചത്. എന്നാൽ തമാശയ്ക്ക് ചെയ്തതാണെന്നും  അങ്ങനെ ഒരു രോഗി വരികയൊ കുറിപ്പടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 

ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് കുറിപ്പടിയെഴുതിയത്. ഇത് സുഹൃത്തുക്കള്‍ക്ക്  അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. വൈകിട്ട് മൂന്ന് തവണ 60 മില്ലിലിറ്റർ മദ്യം സോഡ ചേർത്ത് നിലക്കടലയും കൂട്ടി കഴിക്കാമെന്നായിരുന്നു കുറിപ്പടിയിൽ എഴുതിയിരുന്നത്. 48കാരനായ പുരുഷോത്തമന്‍ എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി.  

എന്നാൽ എക്സൈസ് അന്വേഷണം ആരംഭിച്ചതോടെ മദ്യത്തിന് കുറിപ്പടിയെഴുതി നല്‍കിയത് തമാശയ്ക്കാണെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. ആയൂര്‍വ്വേദ ഡോക്ടറാണ് രഞ്ജിത്ത്. സംഭവത്തിൽ ഡോക്ടർ ഖേദം പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു