കേരളം

കാസര്‍കോട് അതിര്‍ത്തി തുറക്കില്ല, കണ്ണൂര്‍-വയനാട് അതിര്‍ത്തികളിലെ രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക; രോഗികളെ തടയരുതെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരളവുമായുള്ള അതിര്‍ത്തിയിലെ രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട്, കണ്ണൂര്‍ അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാമെന്നാണ് കര്‍ണാടക അറിയിച്ചത്. അതേസമയം കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 

കര്‍ണാടക അഡ്വക്കേറ്റ് ജനറലാണ് കേരള ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-മൈസൂര്‍ റോഡ് തുറക്കാമെന്ന് കര്‍ണാടക സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍-സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ റോഡും ചരക്കുഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇരിട്ടി-ഗൂര്‍ഗ്- വിരാജ്‌പേട്ട് റോഡ് തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

എന്നാല്‍ ഇരിട്ടി-വിരാജ്‌പേട്ട് റോഡിന്റെ കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ മംഗലാപുരം റോഡ് ആശുപത്രി ആവശ്യങ്ങള്‍ക്ക് അടക്കം നിരവധി പേര്‍ ആശ്രയിക്കുന്നതാണ്. അതിനാല്‍ ചികില്‍സാ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങലെ തടയരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തിലും കര്‍ണാടക വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം