കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ച് ഇടുക്കി മെഡിക്കല്‍ കോളജിന് മുമ്പില്‍ സമരം: ഡീന്‍ കുര്യാക്കോസിനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസിനെതിരെ കേസ്. ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികള്‍ വര്‍ധിച്ച ഇടുക്കി ജില്ലയില്‍ സ്രവ പരിശോധന സംവിധാനം ഒരുക്കാത്തതില്‍  പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ നിരാഹാരം സമരം നടത്തിയതിനാണ് നടപടി. ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. 

ജില്ലയില്‍ കോവിഡ് പരിശോധന സംവിധാനം സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ്  ഡീന്‍ കുര്യാക്കോസ് സമരം നടത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ളവരായി മാത്രം ഇടുക്കിക്കാരെ കാണരുതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ലാബിനു ഫണ്ട് അനുവദിച്ചതാണെന്നും എംപിയുടെ സമരം രാഷ്ട്രീയ പ്രേരിതം ആണെന്നുമാണ് മന്ത്രി എം എം മണിയുടെ പ്രതികരണം. ജില്ലയിലെ കോവിഡ് സാമ്പിള്‍ പരിശോധനക്ക് എറണാകുളത്തും ആലപ്പുഴയിലും സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ