കേരളം

സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം; മദ്യവില്‍പ്പന ശാലകള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്നേക്കും, ബസ്‌ സര്‍വീസ്‌ ഉടനുണ്ടായേക്കില്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്‌ സംസ്ഥാനം ഇന്ന്‌ അന്തിമ തീരുമാനമെടുക്കും. ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ തിങ്കളാഴ്‌ച മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്നാണ്‌ സൂചന.

മദ്യശാലകള്‍ തുറക്കുന്നത്‌ സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അവിടെ നിലനില്‍ക്കുന്ന സാഹചര്യം പരിശോധിച്ച്‌ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ജില്ലാ ഭരണകൂടമാണ്‌.

ബാറുകളില്‍ നിന്ന്‌ മദ്യം പാഴ്‌സലായി കൊണ്ടുപോവാനും അനുവദിച്ചേക്കും. മെയ്‌ 15 വരെ ഭാഗീക ലോക്ക്‌ഡൗണ്‍ വേണമെന്നായിരുന്നു കേന്ദ്രത്തോട്‌ കേരളം ആവശ്യപ്പെട്ടത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നത തല യോഗത്തിലായിരിക്കും സംസ്ഥാനത്ത്‌ തുടരേണ്ട നിയന്ത്രണങ്ങളെ കുറിച്ചും, മദ്യശാലകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകളെ കുറിച്ചും അന്തിമ തീരുമാനമെടുക്കുക.

ഗ്രീന്‍ സോണുകളില്‍ ബസ്‌ സര്‍വീസ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും അത്‌ സംബന്ധിച്ച തീരുമാനം ഉടനുണ്ടാവാന്‍ സാധ്യതയില്ല. പകുതി യാത്രക്കാരെ വെച്ചുള്ള സര്‍വീസിനോട്‌ സ്വകാര്യ ബസുകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഗ്രീന്‍ സോണില്‍ നിന്ന്‌ റെഡ്‌ സോണായ കോട്ടയത്തിന്റെ ഉദാഹരണം മുന്‍പില്‍ വെച്ചാവും സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്നതില്‍ തീരുമാനമെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി