കേരളം

യുഎഇയിൽ കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാസല്‍ഖൈമ: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളികൾ കൂടി മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോ​ഗം ബാധിച്ച് മരിച്ചത്. എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ - നബീസ ദമ്പതികളുടെ മകനാണ്.

22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു. റാക്‌സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി ആയിരുന്നു അന്ത്യം.

റഫീഖയാണ് മുഹമ്മദ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഹാഷില്‍, അസ്ബിന. ഹനീഫിന്റെ കുടുംബവും ഇപ്പോള്‍ റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവരുടെ സ്ഥിരതാമസം.

രണ്ടു ദിവസത്തിനിടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് മുഹമ്മദ് ഹനീഫ. വൈറസ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 30 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്