കേരളം

ദിശയിലെ ഒരുലക്ഷം തികഞ്ഞ കോള്‍ അറ്റന്റ് ചെയ്ത് ആരോഗ്യ മന്ത്രി; പക്ഷേ  പേര് പറയാന്‍ മറന്നുപോയി! അവസാനം വെളിപ്പെടുത്തല്‍,'ഇത് ശൈലജ ടീച്ചറാണ് കേട്ടോ'...! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ കോഡിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പറായ ദിശ 1056ല്‍ ഒരു ലക്ഷം കോളുകള്‍ തികഞ്ഞു. ഒരു ലക്ഷം തികഞ്ഞ കോള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് അറ്റന്റ് ചെയ്ത്. 

നാട്ടിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ശ്രീലക്ഷ്്മി എന്നയാളാണ് ദിശയിലേക്ക് ഒരു ലക്ഷം തികഞ്ഞ കോള്‍ വിളിച്ചത്. കോള്‍ അറ്റന്റ് ചെയ്ത ആരോഗ്യമന്ത്രി, ശ്രീലക്ഷ്മിയുടെ സംശയങ്ങള്‍ മറുപടി നല്‍കി. 

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കുന്നതുമുതല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ വരെ മന്ത്രി വിശദീകരിച്ചു. പക്ഷേ താന്‍ ആരോഗ്യമന്ത്രിയാണ് സംംസാരിക്കുന്നതെന്ന് പറയാന്‍ ആദ്യം ടീച്ചര്‍ മറന്നുപേയി. പിന്നീട് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിച്ചപ്പോഴാണ് ഫോണ്‍ വയ്ക്കുന്നതിന് മുമ്പ് മന്ത്രിയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയത്. അതോടെ മറുവശത്തുള്ള ആളും അത്ഭുതത്തിലായി. കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞതിനെപ്പറ്റിയും ദിശയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ആരോഗ്യമന്ത്രി ശ്രീലക്ഷ്മിയോട് വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു