കേരളം

തിരക്ക് കൂട്ടേണ്ട; കടകൾ തുറക്കുന്നതിന് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വ്യാപാര മേഖലകളിലെ തിരക്കൊഴിവാക്കാൻ എറണാകുളം ജില്ലയിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ. ജില്ലാ ഭരണകൂടമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. 

ബ്രോഡ് വേ, മാർക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന ഹോൾസെയിൽ ബസാർ പ്രദേശത്ത് ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകൾ ഇടത്, വലത് വശങ്ങൾ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. 

കിഴക്ക്- പടിഞ്ഞാറ്, തെക്ക്- വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകൾ നാളെ തുറക്കും. ഇടത് വശത്തെ കടകൾ അടഞ്ഞ് കിടക്കും. അടുത്ത ദിവസം ഇടത് വശത്തെ കടകൾ തുറക്കുമ്പോൾ വലത് വശത്തെ സ്ഥാപനങ്ങൾ അടയ്ക്കണം. മാർക്കറ്റിലും പരിസരങ്ങളിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്