കേരളം

‌ബൈക്ക് യാത്രയ്ക്കിടെ മാസ്ക് ധരിക്കാൻ ശ്രമം; സാരിത്തുമ്പ് കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ‌‌ബൈക്കിൽ പോകവേ മാസ്ക് ധരിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് റോഡിൽ വീണ് ദാരുണാന്ത്യം. തോട്ടയ്‌ക്കാട് സ്വദേശി കെ എം അയ്യപ്പന്റെ ഭാര്യ വത്സമ്മയാണ് (60) മരിച്ചത്.

മകൻ അജേഷിനൊപ്പം വാകത്താനം സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി വരുന്നവഴിയാണ് അപകടമുണ്ടായത്.  മുഖത്തെ മാസ്‌ക് അഴിഞ്ഞുപോയപ്പോൾ നേരെ കെട്ടാൻ ശ്രമിക്കുകയായിരുന്നു വത്സമ്മ. ഇതിനിടെ കൈയിൽ നിന്ന് വിട്ടുപോയ സാരിത്തുമ്പ് പിൻചക്രത്തിൽ കുടുങ്ങിയായിരുന്നു അപകടം. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌‌കാരം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു