കേരളം

അടൂര്‍ ഗോപാലകൃഷ്ണനെ കെ ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സിന്റെ അധ്യക്ഷനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവിലുള്ള ചെയര്‍മാന്‍ ആര്‍ ഹരികുമാറിന്റെ നിയമനക്കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമേല്‍ക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും, സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള നര്‍ണായക ചുവടുവയ്പ്പാണിതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം