കേരളം

കള്ളുഷാപ്പുകളില്‍ ഇരുന്ന് കുടിയില്ല; പാര്‍സല്‍ മാത്രം;  ഒരാള്‍ക്ക് ഒന്നരലിറ്റര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാന്‍ അനുമതിയുണ്ടാവില്ല. പാഴ്‌സല്‍ സര്‍വീസ് മാത്രമെയുണ്ടായിരിക്കൂ.  ഒരാള്‍ക്ക് ഒന്നരലിറ്റര്‍ കള്ള് കൈവശം വെക്കാന്‍ മാത്രമായിരിക്കും അനുമതി ഉണ്ടാവുക.

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കള്ളു ഷാപ്പുകള്‍ മേയ് 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുത്തൊഴിലാളികള്‍ കളള് ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്.

ഇത് ഷാപ്പില്‍ എത്തിക്കേണ്ട താമസം മാത്രമേ ഇനിയുളളൂ. വരുന്ന ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും. മറ്റുളളവരുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും കളള് ശേഖരിക്കാതിരുന്നാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും. അതിനാല്‍ കളള് ശേഖരിക്കാനും കള്ളുഷാപ്പുകള്‍ വഴി ഇവ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്