കേരളം

തീവ്രബാധിത മേഖലയില്‍ നിന്ന്‌ എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാനാവില്ല, സര്‍ക്കാരിനെ ബുദ്ധിമുട്ടറിയിച്ച്‌ വയനാട്‌ ജില്ലാ കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്


കല്‍പ്പറ്റ: അന്യ സംസ്ഥാനങ്ങിലെ തീവ്ര ബാധിത മേഖലകളില്‍ നിന്ന്‌ വരുന്ന എല്ലാവരേയും ജില്ലയില്‍ ക്വാറന്റീന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന്‌ വയനാട്‌ ജില്ലാ കളക്ടര്‍. ഇക്കാര്യം കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്ന വയനാട്ടുകാരെ ഇതുവരെ ജില്ലയില്‍ ക്വാറന്റീന്‍ ചെയ്‌തിട്ടുണ്ടെന്നും കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. മുത്തങ്ങ അതിര്‍ത്തിയിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ ആളുകളെത്തുന്നത്‌ തുടരുകയാണ്‌. ചൊവ്വാഴ്‌ച സംസ്ഥാനത്ത്‌ മൂന്ന്‌ പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ജില്ലയില്‍ ജാഗ്രത തുടരുകയാണ്‌.

935 പേര്‍ മുത്തങ്ങ വഴി മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ ഇതുവരെ എത്തി. ബുധനാഴ്‌ച 86 പേരെത്തി. രോഗബാധിതരുള്ള മാനന്തവാടിയില്‍ പൊലീസ്‌ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്‌. കോയമ്പോട്‌ മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ കൂടുതല്‍ ലോറി ഡ്രൈവര്‍മാരെ പരിശോധനക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ