കേരളം

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ അടുത്താഴ്ച തുറന്നേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ അടുത്താഴ്ച തുറന്നേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ കള്ളുഷാപ്പുകളുടെ കാര്യം പരിഗണിക്കും.കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും കൂടിയാലോചനകള്‍ നടത്തിയിരുന്നു. അടുത്തയാഴ്ച കള്ളുഷാപ്പുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെയ്ക്കാനാണ് തീരുമാനിച്ചത്. നിലവില്‍ തന്നെ കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ തെങ്ങില്‍ നിന്ന് കളള് ലഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. 

ഇനിയും ഇവ ശേഖരിക്കാതിരുന്നാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും. അതിനാല്‍ കളള് ശേഖരിക്കാനും കള്ളുഷാപ്പുകള്‍ വഴി ഇവ വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ