കേരളം

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  

തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തേണ്ട മലയാളികള്‍ക്ക് നല്‍കുന്ന പാസ് വിതരണം തത്കാലം നിര്‍ത്തി. നിലവില്‍ പാസ് ലഭിച്ചവരെ ക്വാറന്റൈനില്‍ ആക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് പാസ് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന 43,000 പേര്‍ക്കാണ് പാസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്