കേരളം

മാസ്‌കിനും സാനിറ്റൈസറിനും അമിത വിലയിട്ടു; 107 കേസ് രജിസ്റ്റര്‍ ചെയ്തു; പിഴ ഈടാക്കിയത് അഞ്ച് ലക്ഷത്തിലധികം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ വിപണിയില്‍ ശക്തമായ ഇടപെടലുമായി  ലീഗല്‍ മെട്രോളജി വകുപ്പ്‌.സര്‍ജിക്കല്‍ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം  വില നിശ്ചയ്ച്ചിട്ടുള്ളത്.  ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന്  46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു.

512500 രൂപ പിഴ ചുമത്തിയതായും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.  ലോക്ക്ഡൗണിന് മുമ്പ് സിമന്റ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാള്‍ അധിക വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തി അധികവില ഈടാക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി.  ശക്തമായ പരിശോധന തുടരുമെന്ന് വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു