കേരളം

മഹാമാരിയുടെ നൂറാം ദിവസം; പൊരുതി കയറി കേരളം; ഇനി ചികിത്സയിലുള്ളത് 16പേര്‍ മാത്രം, മൂന്നാംഘട്ടത്തെ ചെറുക്കാന്‍ മുന്നൊരുക്കം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് നൂറാം ദിവസം കേരളത്തില്‍ ഇനി ചിക്തസയിലുള്ളത് പതിനാറുപേര്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 20153 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്താകെ 503പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിടെ നിന്നാണ് പതിനാറുപേരിലേക്ക് രോഗം ചുരുങ്ങിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കണ്ണൂരില്‍ 5,വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം പാലക്കാട്, കാസര്‍കോട് ഒന്നുവീതവുമാണ് ചികിത്സയിലുള്ളത്. കോവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുകയാണ്. ഉണ്ടായാല്‍ത്തന്നെ അതിനെ നേരിടാനും അതിജീവിക്കാനും എല്ലാ അര്‍ത്ഥത്തിലും നാം സജ്ജമാണ്. ഇതുവരെയുണ്ടായിരുന്ന മാതൃകാ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് തുടരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ജനുവരി 30ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം ആദ്യം സ്ഥിരികരിച്ചത്. തുടക്ക ഘട്ടത്തില്‍ തന്നെ രോഗം മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സാധിച്ചു. മാര്‍ച്ച് ആദ്യവാരം രണ്ടാം കോവിഡിന്റെ രണ്ടാം വരവ്. രണ്ടുമാസങ്ങള്‍ക്കിപ്പുറം ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞു. നൂറു ദിവസം പിന്നിടുമ്പോള്‍ രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ മികച്ച നിലയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല