കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവതപാരായണം ; ബിജെപി സംസ്ഥാന നേതാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂര്‍ എരുമപ്പെട്ടിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവതപാരായണം സംഘടിപ്പിച്ചു. പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് ഭാഗവതപാരായണം നടത്തിയത്. സംഭവത്തില്‍ ബിജെപി സംസ്ഥാന സമിതി നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.

ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രനാണ് അറസ്റ്റിലായത്. പരിപാടിയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തിരുന്നു. പൊലീസിനെ കണ്ടതോടെ ആളുകള്‍ ചിതറിയോടി. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്.

ലോക്ക്ഡൗണ്‍ കാലത്തും ക്ഷേത്രം അടച്ചിരുന്നില്ല. നിയന്ത്രണം നിലനില്‍ക്കെയും ദിവസവും ക്ഷേത്രത്തിലേക്ക് നിരവധി ഭക്തര്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍