കേരളം

പ്രവാസി കേരളീയർക്കായി ഹെല്‍പ് ഡെസ്കുകൾ, കോള്‍ സെന്ററുകളും ആരംഭിക്കും: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസി കേരളീയരെ സഹായിക്കാനായി രാജ്യത്തെ ചില പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈയിലേയും ബാംഗ്ലൂരിലേയും നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഹെല്‍പ് ഡെസ്‌കുകളുടെ പ്രവർത്തനം. 

അതാത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി ഈ നാല് കേന്ദ്രങ്ങളിലും കോള്‍ സെന്ററുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം പാസ് ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാസ് നിര്‍ബന്ധമാണ്. പാസ് ഇല്ലാതെ ആരെയും അതിര്‍ത്തി കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 54262 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയതെന്നും തുടര്‍ന്നും പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്