കേരളം

റെഡ് സോണില്‍ നിന്നെത്തിയ 117 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല; കണ്ടെത്താന്‍ ശ്രമം, ആശങ്ക

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തമിഴ്‌നാട്ടിലെ റെഡ് സോണ്‍ ജില്ലയായ തിരുവള്ളൂരില്‍ നിന്നു സംസ്ഥാനത്ത് എത്തിയ 117 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇവരെത്തിയത്. 34 വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.

സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണു 117 പേരെയും ജില്ലകളിലേക്ക് വിട്ടതെന്നും വിദ്യാര്‍ഥികള്‍ പാലിച്ചില്ലെന്നും വാളയാര്‍ ചെക്‌പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷന്‍ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രചന ചിദംബരം പറഞ്ഞു. തിരുവള്ളൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം 75 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്, 270 പേരാണ് മൊത്തം രോഗികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്