കേരളം

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ്; ഇരുവരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നവര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയവരാണ്. ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോഴിക്കോട്ടും ചികിത്സയിലാണ്. ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം തീയതി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പറന്ന വിമാനങ്ങളില്‍ ഉണ്ടായിരുന്നവരാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും. നിലവില്‍ സംസ്ഥാനത്ത് 505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

23930 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍  23596 പേര്‍ വീടുകളിലും 334 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 123 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 36648 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 36002 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു