കേരളം

എംജി സര്‍വകലാശാല: മാറ്റിവെച്ച പരീക്ഷകള്‍ 26 മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി മാറ്റിവെച്ച ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എം ജി സര്‍വകലാശാല. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ചുളള ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍  26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍  27നും  അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും. 

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍  26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും  നാലാം സെമസ്റ്റര്‍ പരീക്ഷകള്‍  27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.

അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും. സെപ്റ്റംബറില്‍(2019) നടന്ന എംഎഫ്എ അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍, പെയിന്റിങ് (റഗുലര്‍/സപ്ലിമെന്ററി - പ്രീവിയസ്/ഫൈനല്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  23 വരെ അപേക്ഷിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍