കേരളം

ഡല്‍ഹിയില്‍ കുടുങ്ങിയവർക്ക് നാട്ടിലെത്താം; വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക തീവണ്ടി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മേയ് 15 വെള്ളിയാഴ്ച പ്രത്യേക തീവണ്ടി സർവീസ് നടത്തും. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. സംസ്ഥാനങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് തീവണ്ടിയിൽ ഉള്‍പ്പെടുത്തേണ്ട യാത്രക്കരുടെ പട്ടിക തയ്യാറാക്കും.

ലോക്ഡൗൺ മൂലം ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനക്കാരെ സ്വദേശത്തെത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. മേയ് 11 മുതല്‍ 17 വരെ 40 പ്രത്യേക തീവണ്ടികള്‍ ഓടിക്കാനാണ് തീരുമാനം.ഇതില്‍ കേരളത്തിലേക്കുള്ള തീവണ്ടി 15-ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് രൂപരേഖ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍