കേരളം

കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് 21 മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ത്തിവച്ച സര്‍വകലാശാലകള്‍ പരീക്ഷകള്‍ തുടങ്ങുന്നു. കേരള സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21 ന് തുടങ്ങും. വിദൂര വിദ്യാഭ്യാസ കോഴ്‌സ് പരീക്ഷ മെയ് 25 മുതല്‍ ആരംഭിക്കാനാണ് തീരുമാനം.

എല്‍എല്‍ബി പരീക്ഷകള്‍ ജൂണ്‍ എട്ടുമുതല്‍ ആരംഭിക്കും. പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്