കേരളം

നഴ്‌സസ് ദിനത്തില്‍ കണ്ണൂരില്‍ അറുപതോളം നഴ്‌സുമാര്‍ സമരത്തില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നഴ്‌സസ് ദിനത്തില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ അറുപതോളം നഴ്‌സുമാര്‍ സമരത്തില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

മൂന്നു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം.  ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കോവിഡ് 19 സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്‌സുമാര്‍ നിലവില്‍ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്‌മെന്റ് സുരക്ഷാ ഉപകരണങ്ങള്‍ മാനേജ്‌മെന്റ് വിതരണം ചെയ്യണം.

രോഗികള്‍ കുറവാണെന്ന് പറഞ്ഞ് നിര്‍ബന്ധിത അവധി നടപ്പാക്കുന്നത് പിന്‍വലിക്കണം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ചെലവിലാണ് ആശുപത്രിയില്‍ എത്തുന്നത്. അതിനാല്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നേരത്തെ ധാരണയായിട്ടുള്ളതാണെന്ന് മാനേജ്‌മെന്റ് പറയുന്നത്. സമരത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി സമരക്കാര്‍ പ്രാഥമിക ചര്‍ച്ച നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍