കേരളം

പച്ചക്കറിത്തൈ എന്ന് അമ്മയെ വിശ്വസിപ്പിച്ചു ; വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം ചിറയില്‍ യദുകൃഷ്ണന്‍ (21) ആണ് അറസ്റ്റിലായത്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയത്.

ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു. പച്ചക്കറിത്തൈ ആണെന്നാണ് സംശയം ഉയർത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാർഡിൽ അപ്രന്റീസാണ് യുവാവ്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം