കേരളം

സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുവയസ്സുകാരനും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം മൂന്ന്, പത്തനംതിട്ട, കോട്ടയം ഓരോന്നുവീതം എന്നിങ്ങനയൊണ് കണക്ക്. ഇവരില്‍ നാലുപേര്‍ വിദേശത്ത് നിന്നു വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നെത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ 524പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 32പേരാണ് ചികിത്സയിലുള്ളത്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കുവൈത്തില്‍ നിന്നെത്തിയതാണ് യുവതി. കോട്ടയത്ത് രണ്ടര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ നിന്ന് എത്തിയതാണ് കുട്ടി. കുഞ്ഞിന്റെ അമ്മയുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

31616 പേര്‍ നിരീക്ഷണത്തിലാണ്. 31143പേര്‍ വീടുകളിലും 473പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38547 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 37727 രോഗമില്ലെന്ന് കണ്ടെത്തി. മുന്‍ഗണന വിഭാഗത്തില്‍ 3916 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3794പേരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. തിരുവനന്തപുരം ആലപ്പുഴ കൊല്ലം ജില്ലകളില്‍ ആരും ചികിത്സയിലില്ലെന്ന മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു