കേരളം

ഹോം ക്വാറന്റൈന്‍ റൂം ക്വാറന്റൈന്‍ ആയി മാറണം; നീരീക്ഷണം ഉറപ്പാക്കാന്‍ പൊലീസ് ഇടപെടും; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര്‍ എത്തും. രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം അകറ്റുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരേസമയം നമുക്ക് അനേകം പേരെ സ്വീകരിക്കേണ്ടിവരും. ഒരു സംശയവുമില്ല അവരെല്ലാം ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്.  ഇവര്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കണം. രോഗഗബാധയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. വൈറസ് വ്യാപനം തടയണം. ഈ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ഏറ്റൈടുക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് എല്ലാവരുടെയും സഹായം ഉണ്ടാകണം. അതുകൊണ്ട് തന്നെ രോഗവ്യാപനം തടയാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ ഭാഗമായാണ് കോവിഡ് വെബ് പോര്‍ട്ടലും പാസ് നിര്‍ബന്ധമാക്കിയത്. ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം. മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്., ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തില്‍ ഉണ്ടായപോലെ സൂക്ഷമായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു