കേരളം

കോവിഡിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും; ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ്  19 വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനിയും. ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 432 പേരില്‍ രോഗലക്ഷണം കണ്ടെത്തി.  ഈ വര്‍ഷം ഇതുവരെ 885 കേസുകളായി, 2 മരണം. എന്നാലിത് കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  

കഴിഞ്ഞ ദിവസം മാത്രം 12 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 46 പേര്‍ക്ക് രോഗലക്ഷണമുണ്ട്. 22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്‌സും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്