കേരളം

മാസ്ക് ധരിച്ചില്ലെങ്കിൽ പിടിവീഴും , 5000 രൂപ വരെ പിഴ ; കടുത്ത നടപടിയെടുക്കാൻ ഡിജിപിയുടെ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി. മുഖാവരണം നിർബന്ധമായും ധരിക്കണമെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ  ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.  വില്‍പ്പനയ്ക്കുളള മാസ്‌കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം  നിര്‍ദ്ദേശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്