കേരളം

കോവിഡ് രോഗിയെത്തി, പാലക്കാട് ആശുപത്രി അടച്ചു, ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും അടക്കം ക്വാറന്റീനില്‍ ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം 18 പേര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കി. രണ്ട് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, രണ്ട് റേഡിയോളജിസ്റ്റുകള്‍ തുടങ്ങി 18 ഓളം പേരെയാണ് നിരീക്ഷണത്തിലാക്കിയത്.  ഇവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ കോവിഡ് രോഗി എത്തിയതിനെത്തുടര്‍ന്ന് പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. ഇവിടുത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അന്ന് ആശുപത്രിയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റും നിരീക്ഷണത്തില്‍ പോകണം. രോഗി എത്തിയസമയത്ത് ആശുപത്രിയില്‍ എത്തിയിട്ടുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തും എത്തിയതായി തെളിഞ്ഞു. ഇതേത്തുടര്‍ന്ന് വയലയിലെ രണ്ടു ബന്ധുക്കളെ ഹോം ക്വാറന്റീനിലാക്കി. ഇതില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി ബന്ധമുള്ള 17 പേരും നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍