കേരളം

രഹ്ന ഫാത്തിമ മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കി, പിരിച്ചുവിടല്‍ ഉത്തരവില്‍ ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിരിച്ചുവിടപ്പെട്ട ബിഎസ്എന്‍എല്‍  ജീവനക്കാരി രഹ്ന ഫാത്തിമ മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കിയെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ ബിഎസ്എന്‍എല്‍. സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നല്‍കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ആഭ്യന്തര വിജിലന്‍സ് കമ്മിറ്റിയുടെപതിനെട്ടു മാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് രഹ്നയെ പിരിച്ചുവിട്ടത്. മതവികാരം ഉണര്‍ത്തുവിധം പ്രവര്‍ത്തിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് രഹ്നയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്തു. അതേസമയം, നടപടിയെ നിയമപരമായി നേരിടുമെന്ന് രഹ്ന വ്യക്തമാക്കി. 

ബിഎസ്എന്‍എലിന്റെ അന്തസിനെയും വരുമാനത്തെയും രഹ്ന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് സ്ഥാപനം പറയുന്നത്. 
രഹ്നയുടെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തികള്‍ യാദൃശ്ചികമല്ലെന്നും മനപ്പൂര്‍വമായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉത്തരവില്‍ പറയുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതും അറസ്റ്റ് നടന്നതും ബിഎസ്എന്‍എല്ലിന്റെ സല്‍പ്പേരിനെ ബാധിച്ചെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രഹ്ന ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇതിന് മുന്‍പ് മാലയിട്ടുകൊണ്ട് ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍