കേരളം

ആരോഗ്യരംഗത്ത് കേരളത്തിന്റേത് മികച്ച ചരിത്രം ; നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടേതുമെന്ന് രാഹുല്‍ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആരോഗ്യരംഗത്ത് കേരളത്തിന്റേത് മികച്ച ചരിത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യമേഖലയില്‍ കേരളത്തിന് മികച്ച പാരമ്പര്യമാണുള്ളത്. സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചപ്പോഴും ആരോഗ്യരംഗത്തെ മികവ് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു.

ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടേതുമാണ്. ആരോഗ്യമേഖല കരുത്താര്‍ജ്ജിച്ചതില്‍ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും പങ്കുണ്ട്. കൊറോണ വൈറസിനെതിരായ കേരളത്തിന്റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കണം. അവരുടെ കൈകളില്‍ പണമില്ലാത്തതാണ് പ്രശ്‌നം. കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആകുലപ്പെടരുത്. താന്‍ പറയുന്നത് രാഷ്ട്രീയത്തിന് അതീതമായിട്ടാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു