കേരളം

പത്താം ക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; സഹോദരങ്ങളുടെ സു​ഹൃത്തും കാമുകനും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണിമല കിഴക്കേക്കര രമേശ് (മണിമല രമേശൻ 37), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പിൽ സിറാജ് ജലീൽ (ഫൈസൽ 24) എന്നിവരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മാതാപിതാക്കളില്ലാത്ത സമയത്ത് രമേശ് വീട്ടിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരങ്ങളുമായുള്ള ബന്ധം മുതലെടുത്ത് വീടുമായി ബന്ധം സ്ഥാപിച്ച രമേശ് വീട്ടുകാരില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡത്തിന് ഇരയാക്കിയത്. 

സംഭവമറിഞ്ഞ മാതാവ് പൊലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2019 ജൂൺ മുതൽ സിറാജും പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇയാൾ കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രമേശൻ. ഇയാൾക്കെതിരേ കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

എസ്എച്ച്ഒ ഇകെ സോൾജിമോൻ, എസ്ഐ ടിഡി മുകേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി ചാക്കോ, റിച്ചാർഡ് സേവ്യർ, എജെ ജോൺസൺ, എസ് ബിജുമോൻ, റോഷ്ന അലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'