കേരളം

ജിദ്ദയിൽ നിന്നെത്തിയിട്ട് മൂന്നാം ദിനം; കൊറോണ വാർഡിൽ രമ്യക്ക് പെൺകുഞ്ഞ് പിറന്നു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ക്വാറന്റീനിലായിരുന്ന യുവതി പ്രസവിച്ചു. വിദേശത്തു നിന്ന് എത്തിയ കോട്ടയം അരീക്കര സ്വദേശ്യ രമ്യാമോളാണു (38) ഇന്നലെ വൈകിട്ട് 7.10ന് പെൺകുഞ്ഞിനു ജന്മം നൽകിയത്. 

കോട്ടയം ജനറൽ ആശുപത്രിയിലെ കൊറോണ നിരീക്ഷണ യൂണിറ്റിൽ ഇന്നലെ ഉച്ചയോടെയാണ് രമ്യയെ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായതിനാൽ കോവിഡ് രോഗിയെ ചികിത്സിക്കുന്ന സുരക്ഷാ നടപടികൾ സ്വീകരിച്ചാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. മുറിയിലേക്കു മാറ്റിയ അമ്മയ്ക്കും കുഞ്ഞിനും ഇതേ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

14-ാം തിയതി വ്യാഴാഴ്ചയാണ് ജിദ്ദയിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ രമ്യ നാട്ടിലെത്തിയത്. അരീക്കരയിലെ വീട്ടിലെത്തിയ രമ്യയ്ക്ക് ഭർത്താവ് മനോജാണു സഹായിയായിരുന്നത്. ഇവരുടെ മൂത്ത മകൻ വിനായകനെ (12) രമ്യയുടെ വീട്ടിലേക്കു മാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ