കേരളം

രാത്രിയില്‍ ജനലില്‍ മുട്ടും; സ്ത്രീകളെ പേടിപ്പിക്കും; രഹസ്യമായി യുവാക്കൾ പിന്തുടർന്നു; ബ്ലാക്ക് മാൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:ജില്ലയിലെ മലയോരമേഖലയെ ഭീതിയിലാഴ്ത്തിയ  ‘ബ്ലാക്ക്മാൻ’ പിടിയിൽ. തിരുവമ്പാടി കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് പിടിയിലായത്. ഏറെ നാളുകളായി കൂമ്പാറയിലെ പല വീടുകളിലും രാത്രിയിൽ ജനലിൽ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.

നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഇയാളെ പിടിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസമായി സംശയം തോന്നിയ ചെറുപ്പക്കാർ പിൻസ് റഹ്മാനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ മുറിയിൽ നിന്ന് പുറത്തു പോയ ഇയാളെ യുവാക്കൾ രഹസ്യമായി പിന്തുടരകയായിരുന്നു. 

കൂമ്പാറ മൃഗാശുപത്രിയുടെ പരിസരത്ത് വച്ചാണ് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയത്. തിരുവമ്പാടി പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്