കേരളം

വന്ദേഭാരത് ദൗത്യം : ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാലു വിമാനങ്ങള്‍ ; 708 പേര്‍ നാട്ടിലെത്തും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി :  വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാലു വിമാനങ്ങള്‍ എത്തും. ദുബായ്, മസ്‌കറ്റ്, അബുദാബി എന്നിവടങ്ങളില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലെത്തുക.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകീട്ട് 5.40 ന് നെടുമ്പാശ്ശേരിയിലെത്തും. മസ്‌കറ്റില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്താണ് എത്തിച്ചേരുക. വൈകീട്ട് 6.35 നാണ് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരുക.

അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.40 ന് നെടുമ്പാശ്ശേരിയിലെത്തും. ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം രാത്രി 8.55 ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലും എത്തും. നാലു വിമാനങ്ങളിലായി 708 പ്രവാസികളാണുള്ളത്.

ദുബായി, അബുദാബി എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങ്, റാപ്പിഡ് ടെസ്റ്റ് എന്നിവ നടത്തിയശേഷമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. അതേസമയം മസ്‌കറ്റില്‍ നിന്നുള്ള യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെത്തുന്ന പ്രവാസികളെ അതത് വിമാനത്താവളങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമെ പുറത്തേക്ക് വിടുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്