കേരളം

അഞ്ചലിലെ 'ഭീമനെ' മറികടന്ന് ഒരു വയനാടൻ ചക്ക; 52.350 കിലോഗ്രാം തൂക്കം

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ:  ഗിന്നസ് റെക്കോര്‍ഡ് മറികട‌ക്കാൻ ഒരുങ്ങുകയാണ് വയനാട്ടിലെ  ഭീമന്‍ ചക്ക. 52.350 കിലോഗ്രാം ഭാരവും 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ചക്ക മാനന്തവാടിയിലാണ് വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂര്‍ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ് ഇത്രയും വലിയ ചക്ക കായ്ച്ചത്. ഈ ചക്കയെ കുറിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നുള്ള ചക്കയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ ഏറ്റവും ഭാരമുള്ളതായി കണക്കാക്കിയിരിക്കുന്നത്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റർ നീളവുമുള്ള ചക്ക 2016-ലാണ് പുണെയിലുണ്ടായത്. കഴിഞ്ഞ ആഴ്ച കൊല്ലത്ത് അഞ്ചലിൽ ജോണിക്കുട്ടി എന്നയാളുടെ പറമ്പില്‍ 51.4 കിലോഗ്രാം തൂക്കമുള്ള ചക്ക ഉണ്ടായത് വാർത്തയായിരുന്നു. ഇതിന് പിന്നീടാണ് വയനാട്ടിൽ ഭീമൻ ചക്ക വിളഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്