കേരളം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   ശേഷിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എഎസ്്‌സി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകള്‍ ജൂണിലേക്കു മാറ്റിവയ്ക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണു മുഖ്യമന്ത്രി തീയതി പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ കാലത്തു തുറക്കരുതെന്ന കേന്ദ്രവിജ്ഞാപനം അവഗണിച്ചാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ശനിയാഴ്ച അവധി നല്‍കിയെങ്കിലും പരീക്ഷ നടത്തേണ്ടതിനാല്‍ സ്‌കൂളുകള്‍ക്കു ശനിയാഴ്ച അവധി നല്‍കിയിട്ടില്ല.

എംജി സര്‍വകലാശാല 26ന് ആരംഭിക്കാനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്